മൂന്നാര്‍  എം.ജി.കോളനിയിലെ 11 ഹോംസ്‌റ്റേകള്‍ക്ക് നോട്ടീസ്

First Published 29, Mar 2018, 1:49 AM IST
Notice to 11 home stays in Munnar
Highlights
  • റവന്യൂ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ഏഴ് ദിവസത്തിനകം രേഖകള്‍ ഹാജരാക്കാനാണ് നോട്ടീസ്.

മൂന്നാര്‍ :  എം.ജി.കോളനിയിലെ 11 ഹോംസ്‌റ്റേകള്‍ക്ക് പഞ്ചായത്ത് നോട്ടീസ് നല്‍കി. റവന്യൂ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ഏഴ് ദിവസത്തിനകം രേഖകള്‍ ഹാജരാക്കാനാണ് നോട്ടീസ്. ഭൂരഹിതരായ പട്ടികജാതിക്കാര്‍ക്ക് വീടുവയ്ക്കാന്‍ നല്‍കിയ ഭൂമി വാങ്ങി കെട്ടിടം പണിത് അനുമതി ഇല്ലാതെ ഹോം സ്റ്റേകള്‍ നടത്തുന്നതായി റവന്യൂ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 

2005 ലാണ് ഭൂരഹിതരായ 213 പേര്‍ക്ക് വീടുവയ്ക്കാനായി രണ്ടര സെന്റ് ഭൂമി വീതം പഞ്ചായത്ത് വിതരണം ചെയ്തത്. ഈ ഭൂമി ലഭിച്ചവരില്‍ ഭൂരിഭാഗവും വന്‍ വിലയക്ക് വിറ്റു.  ഇത് വാങ്ങിയവര്‍ വന്‍കിട കെട്ടിടങ്ങള്‍ പണിത് ഹോം സ്റ്റേകള്‍ നടത്തുന്നതായി റവന്യൂ വകുപ്പ് കണ്ടെത്തി. 

ഇതേ തുടര്‍ന്നാണ് വാണിജ്യാവശ്യങ്ങള്‍ക്കായി നല്‍കിയ കെട്ടിട നമ്പറുകള്‍, ലൈസന്‍സ്, എന്നിവ റദ്ദുചെയ്യാനും, വൈദ്യുതി വിച്ഛേദിക്കാന്‍ വൈദ്യുതി വകുപ്പിന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് ദേവികുളം സബ്ബ് കലക്ടര്‍ വി.ആര്‍.പ്രേംകുമാര്‍ മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്.

loader