തിരുവനന്തപുരം: കുപ്രസിദ്ധ കുറ്റവാളി പുത്തന്‍പാലം രാജേഷിന് ഗുണ്ടാതടവില്‍ നിന്ന് മോചനം. രാജേഷിന്റെ തടവ് റദ്ദാക്കണമെന്ന് സംസ്ഥാന ജയില്‍ ഉപദേശക സമിതി നിര്‍ദ്ദേശിച്ചു.

 രാജേഷിനെതിരെ കാപ്പ ചുമത്താനാവശ്യമായ രേഖകള്‍ പൊലീസ് സമര്‍പ്പിച്ചില്ലെന്ന് സമിതി കണ്ടെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാകളക്ടര്‍ക്കും കമ്മീഷണര്‍ക്കും സമിതി നോട്ടീസയച്ചു.