റിമിനിയിലെ നൈറ്റ് ക്ലബ്ബ് പ്രൊമോട്ടറായി 1970ല്‍ തന്‍റെ 17-ാം വയസിലാണ് മൗറിസിയോ ജോലിയില്‍ പ്രവേശിക്കുന്നത്. ബ്ലൗ അപ് എന്ന നൈറ്റ് ക്ലബ്ബിലാണ് മൗറിസിയോ ജോലിയില്‍ പ്രവേശിച്ചത്.

മിലാന്‍: ഇറ്റാലിയന്‍ 'കാമദേവന്‍' എന്ന് വിശേഷിപ്പിക്കുന്ന മൗറിസിയൊ സന്‍ഫാന്‍റി ലൈംഗിക ബന്ധത്തിനിടയില്‍ ഹൃദയാഘാതം വന്ന് മരണപ്പെട്ടു. 23 വയസുള്ള വിദേശ വിനോദ സഞ്ചാരികയ്‌ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടവെയാണ് ഇയാള്‍ മരിച്ചത്. ഇറ്റലിയിലെ ഏറ്റവും പ്രശസ്തനായ പ്ലേ ബോയ് മൗറിസിയൊ സന്‍ഫാന്റിയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ മരിച്ചത്.

റിമിനിയിലെ നൈറ്റ് ക്ലബ്ബ് പ്രൊമോട്ടറായി 1970ല്‍ തന്‍റെ 17-ാം വയസിലാണ് മൗറിസിയോ ജോലിയില്‍ പ്രവേശിക്കുന്നത്. ബ്ലൗ അപ് എന്ന നൈറ്റ് ക്ലബ്ബിലാണ് മൗറിസിയോ ജോലിയില്‍ പ്രവേശിച്ചത്. തെരുവില്‍ വെച്ച് പരിചയപ്പെടുന്ന സ്ത്രീകളുമായി അടുപ്പത്തിലായ ശേഷമാണ് ഇവരെ ക്ലബ്ബിലേക്ക് ക്ഷണിക്കുക. തുടര്‍ന്ന് ഇവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്. 

ഒരു വിനോദസഞ്ചാര ഏജന്‍സിക്ക് വേണ്ടിയാണ് ശീതകാലത്ത് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. ചൊവ്വാഴ്ചയാണ് അദ്ദേഹം മരിച്ചത്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം മരണപ്പെട്ടത്. റിമിനിയിലെ പ്രഡെല എസ്റ്റേറ്റില്‍ വെച്ചായിരുന്നു സംഭവം. അതേസമയം ഇങ്ങനെ തന്നെയാണ് അദ്ദേഹം മരിക്കാന്‍ ആഗ്രഹിച്ചിരുന്നതെന്നാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ദി സണ്‍ പറയുന്നു. ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം 6000സ്ത്രീകളുമായി മൗറിസിസോയ്ക്ക് ബന്ധമുണ്ടായിരുന്നു.