അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന കണ്ടെത്തൽ തെറ്റാണ്. നൈഷ്ഠിക ബ്രഹ്മചാരിയാണെന്നതിന് പൗരാണിക തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്. കേസുമായി ബന്ധമില്ലാത്ത മൂന്നാംകക്ഷിയാണ് ഹർജി ഫയൽ ചെയ്തത്.  ആചാരാനുഷ്ഠാനങ്ങൾക്കുള്ള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണ് വിധി. 

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിയ്ക്കെതിര എൻഎസ്എസ് പുനഃപരിശോധനാ ഹർജി ഫയൽ ചെയ്തു. വിധിക്ക് എതിരായ ആദ്യ പുനഃപരിശോധന ഹർജിയാണ് എൻഎസ്എസിന്റേത്. ഭരണഘടന ബെഞ്ചിന്റെ വിധിയിൽ നിയമപരമായി ഗുരുതര പിഴവുകളുണ്ട്. 

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന കണ്ടെത്തൽ തെറ്റാണ്. നൈഷ്ഠിക ബ്രഹ്മചാരിയാണെന്നതിന് പൗരാണിക തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്. കേസുമായി ബന്ധമില്ലാത്ത മൂന്നാംകക്ഷിയാണ് ഹർജി ഫയൽ ചെയ്തത്. . ആചാരാനുഷ്ഠാനങ്ങൾക്കുള്ള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണ് വിധി. 

ഭരണഘടനയുടെ 14ആം അനുച്ഛേദ പ്രകാരം ആചാരങ്ങൾ പരിശോധിച്ചാൽ മതങ്ങൾ തന്നെ ഇല്ലാതാകും. പുനഃപരിശോധന ഹർജി പരിഗണിച്ചു തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നും എന്‍എസ്എസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു