നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവത്തിന് ഭരണഘടന സംരക്ഷണമുണ്ടെന്ന് എൻഎസ്എസ്
ദില്ലി: ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ എൻഎസ്എസ്. കഴിഞ്ഞ 60 വർഷമായി തുടരുന്ന ആചാരമാണ് ഇതെന്ന് എൻഎസ്എസ് സുപ്രീംകോടതിയിൽ പറഞ്ഞു. സ്ത്രീകൾക്കുള്ള നിയന്ത്രണം വിശ്വാസത്തിന്‍റെ ഭാഗമെന്നും എൻഎസ്എസ് കോടതിയില്‍ പറഞ്ഞു. ശബരിമലയിലെ സത്രീപ്രവേശന നിയന്ത്രണം സ്തീവിരുദ്ധമല്ലെന്ന് എൻഎസ്എസ് വിശദമാക്കി.അയ്യപ്പന്റെ സവിശേഷതയാണ് അതിന് കാരണമെന്നും എന്‍എസ്എസ് വ്യക്തമാക്കി. നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവത്തിന് ഭരണഘടന സംരക്ഷണമുണ്ടെന്ന് എന്‍എസ്എസിനേ വേണ്ടി വാദിച്ച പരാശരൻ പറഞ്ഞു.
