Asianet News MalayalamAsianet News Malayalam

പൗരത്വ ബില്‍; മോദി സര്‍ക്കാരിനെതിരെ അസം സ്വദേശികളുടെ നഗ്ന പ്രതിഷേധം

കേന്ദ്ര സര്‍ക്കാരിന്‍റെ  പൗരത്വ ബില്‍ പാര്‍ലമെന്‍റില്‍ വെയ്ക്കാനുളള നീക്കത്തിനെതിരെ അസം സ്വദേശികളുടെ നഗ്ന പ്രതിഷേധം. 

Nude protest in Delhi Assam against Citizenship bill
Author
delhi, First Published Jan 7, 2019, 4:24 PM IST


ദില്ലി: കേന്ദ്ര സര്‍ക്കാരിന്‍റെ  പൗരത്വ ബില്‍ പാര്‍ലമെന്‍റില്‍ വെയ്ക്കാനുളള നീക്കത്തിനെതിരെ അസം സ്വദേശികളുടെ നഗ്ന പ്രതിഷേധം. പാര്‍ലമെന്‍റിന് മുന്നിലെ റോഡില്‍ നഗ്നരായി മുദ്രവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. കൃഷക് മുക്തി സംഗ്രം സമിതി (കെഎംഎസ്എസ്) തുടങ്ങി നിരവധി രാഷ്ട്രീയ പാര്‍ട്ടികളാണ്  ഇന്ന് പ്രതിഷേധവുമായെത്തിയത്. പാര്‍ലമെന്‍റ്  സ്ട്രീറ്റ് പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. 

ദേശീയ പൗരത്വ രജിസ്റ്റര്‍ ബില്‍ പാസാക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തിന് എതിരെ അസമില്‍ ഇന്ന് 'ബ്ലാക്ക് ഡേ' ആയി ആചരിക്കുകയാണ്. ആള്‍ അസം സ്റ്റുഡന്‍സ് യൂണിയന്‍, നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ തുടങ്ങി മുപ്പതോളം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. 

അസമില്‍ പൗരത്വ രജിസ്റ്റര്‍ പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ ചുരുങ്ങിയത് 10 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരന്‍മാര്‍ അല്ലാതായേക്കും. പൗരത്വ രജിസ്റ്ററിന്‍റെ കരടില്‍ ഇടം നേടാതെ പോയ 40 ലക്ഷം പേരില്‍ 30 ലക്ഷം പേര്‍ മാത്രമാണ് വീണ്ടും അപേക്ഷ സമര്‍പ്പിച്ചത്. 

3.29 കോടി വരുന്ന ആസാമിലെ ജനസംഖ്യയില്‍ 40.07 ലക്ഷം പേരെ ഉള്‍പ്പെടാതെയായിരുന്നു കഴിഞ്ഞ സെപ്റ്റബര്‍ 25 ന് ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചത്‌. ജോയിന്റ് പാര്‍ലമെന്ററി കമ്മറ്റി ചെയര്‍മാന്‍ രാജേന്ദ്ര അഗര്‍വാള്‍ പൗരത്വ രജിസ്റ്റര്‍ ബില്‍ വെയ്ക്കാനായി ശുപാര്‍ശ ചെയ്തിരുന്നു. ഇതിന് എതിരെ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്ത് എത്തി.  തുടര്‍ന്ന് സഭ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios