Asianet News MalayalamAsianet News Malayalam

കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസിക്ക് സഭാ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് വിലക്ക്

സിസ്റ്റർ ലൂസി കളപ്പുരയെ സഭാ ചടങ്ങുകളിൽ നിന്നും പുറത്താക്കി. കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്തതിനും സഭയെ മാധ്യമങ്ങളിലൂടെ വിമർശിച്ചതിനുമാണ് നടപടി. മാനന്തവാടി രൂപതയാണ് സിസ്റ്റർ ലൂസിയെ   പുറത്താക്കികൊണ്ട് നടപടിയെടുത്തത്.

nun banned for attending catholic church for supporting protesting nun
Author
Mananthavady, First Published Sep 23, 2018, 9:03 AM IST

മാനന്തവാടി: സിസ്റ്റർ ലൂസി കളപ്പുരയെ സഭാ ചടങ്ങുകളിൽ നിന്നും പുറത്താക്കി. കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്തതിനും സഭയെ മാധ്യമങ്ങളിലൂടെ വിമർശിച്ചതിനുമാണ് നടപടി. മാനന്തവാടി രൂപതയാണ് സിസ്റ്റർ ലൂസിയെ   പുറത്താക്കികൊണ്ട് നടപടിയെടുത്തത്. വേദപാഠം, വിശുദ്ധ കുർബാന നൽകൽ, ഇടവക പ്രവർത്തനം എന്നിവയില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് സിസ്റ്ററിനെ വിലക്കിയത്. കുര്‍ബാനയില്‍ പങ്കെടുക്കുന്നതില്‍ സിസ്റ്ററിന് വിലക്കില്ല. 

വികാരിയച്ചന്റെ നിര്‍ദേശം ലഭിച്ചുവെന്ന് മദര്‍  സുപ്പീരിയര്‍ അറിയിച്ചതാണെന്ന് സിസ്റ്റര്‍ പറയുന്നു. സഭയ്ക്ക് എതിരെ ഒന്നും പറഞ്ഞിട്ടില്ല. സഹനമല്ല സമരവഴി തിരഞ്ഞെടുത്തതിന് ലഭിച്ച പ്രതികാര നടപടിയാണോ ഇതെന്ന് സംശയിക്കുന്നുണ്ട്. പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനുള്ള ആരോഗ്യവും മനസും ഉണ്ടെന്നും മാറ്റി നിര്‍ത്തിയ സ്ഥിതിക്ക് മാറി നില്‍ക്കുമെന്നും സിസ്റ്റര്‍ ലൂസി വിശദമാക്കി. 
 

Follow Us:
Download App:
  • android
  • ios