നവജാത ശിശുവിനെ നേഴ്സ് തട്ടികൊണ്ടുപോയതായി പരാതി. കര്‍ണ്ണാടകയിലെ ഹസന്‍ ജില്ലയിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം. നവജാത ശിശുക്കളെ പാര്‍പ്പിച്ചിരിക്കുന്ന റൂമിലേക്ക് നേഴ്സിന്‍റെ വേഷം ധരിച്ച് എത്തുന്ന സ്ത്രീ ഒരു നവജാത ശിശുവിനെ കയ്യില്‍ എടുത്ത് നടന്നുമറയുകയാണ് കണ്ടത്.

കുശാല്‍നഗറില്‍ നിന്നുള്ള മഹാദേവി ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രസവത്തിനായി അഡ്മിറ്റായത്. തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ 2.50ന് ഇവര്‍ ഒരു ആണ്‍ കുഞ്ഞിന് ജന്മം നല്‍കി. 

തിങ്കളാഴ്ചയോടെ മുറിയില്‍ എത്തിയ നേഴ്സ് കുട്ടിയുടെ രക്തപരിശോധ നടത്തണം എന്ന് മഹാദേവിയോട് പറഞ്ഞു. കുട്ടിയെ എടുത്തുപോകുന്ന ഇവരോടൊപ്പം പോകുവാന്‍ മഹാദേവി സഹോദരിയോട് ആവശ്യപ്പെട്ടു. എന്നാല്‍ പകുതി വഴിയില്‍ മഹാദേവിയുടെ സഹോദരിയെ ഐഡി പ്രൂഫ് എടുത്ത് വരാന്‍ പറഞ്ഞ് വിട്ട നേഴ്സ് വസ്ത്രം ധരിച്ച് സ്ത്രീ കുട്ടിയുമായി കടന്ന് കളഞ്ഞു.

ആശുപത്രിയിലെ സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. എന്നാല്‍ മുഖം മറച്ചാണ് ഇവര്‍ കാഴ്ചപ്പെട്ടത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഇതിന്‍റെ വീഡിയോ ഇവിടെ