അനർഹമായ മിനിമം വേതനത്തോടു യോജിപ്പില്ല സര്‍ക്കാര്‍ വേതനം പ്രഖ്യാപിച്ചത് ചട്ടങ്ങള്‍ക്ക് വിരുദ്ധമായെന്ന് ഭാരവാഹികള്‍ത
കൊച്ചി:നേഴ്സുമാർക്കും ജീവനക്കാർക്കും നിശ്ചയിച്ച മിനിമം വേതനം നൽകാൻ ആകില്ലെന്ന് ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ടീഷനേഴ്സ് അസോസിയേഷൻ. അനർഹമായ മിനിമം വേതനത്തോടു യോജിപ്പില്ല. സർക്കാർ വേതനം പ്രഖ്യാപിച്ചതു മിനിമം വേതന നിയമത്തിലെ ചട്ടങ്ങൾക് വിരുദ്ധം ആയിട്ടാണെന്നും ഭാരവാഹികൾ കൊച്ചിയിൽ പറഞ്ഞു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ആണ് സർക്കാരിന്റെ ലക്ഷ്യം.
വേതന വർധനവ് പുനഃപരിശോധിക്കാൻ സർക്കാർ തയ്യാറാകണം. വർദ്ധനവിന് എതിരെ ഹൈകോടതിയിൽ ഹർജി നൽകും. ഹൈക്കോടതി തീരുമാനം കൈകൊള്ളുന്നത് വരെ വേതനം പുതുക്കി നൽകില്ല എന്നും ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ടീഷനേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോക്ടർ സി.എം അബൂബക്കര് കൊച്ചിയിൽ പറഞ്ഞു
