ദില്ലി: ദില്ലിയില്‍ നടക്കുന്ന നേഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് ആവശ്യപ്പെട്ടു. നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കണം. ആത്മഹത്യാശ്രമം നടത്തിയ നഴ്‌സിന് മാനസികമായ പിന്തുണ നല്‍കണം. അതിന് അവരെ നിര്‍ബന്ധിതയാക്കിയ സാഹചര്യം പശോധിക്കണമെന്നും മുഖ്യമന്ത്രി കെജരിവാളിനയച്ച കത്തില്‍ ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദില്ലിയിലെ ഐഎല്‍ബിഎസ് ആശുപത്രിയിലെ തൊഴില്‍ പീഢനത്തെതുടര്‍ന്ന് മലയാളി നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തെ തുടര്‍ന്നാണ് നഴ്‌സുമാര്‍ സമരം ആരംഭിച്ചത്.