തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്സുമാർ സംസ്ഥാന വ്യാപക പണിമുടക്കിലേക്ക് . ഫെബ്രുവരി ആദ്യ വാരം സമരം തുടങ്ങും . ചേർത്തല കെ വി എം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് തുടങ്ങുന്നത് .
ഒരിടവേളയ്ക്കുശേഷം സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ വീണ്ടും സമരത്തിലേക്ക് നീങ്ങുകയാണ് . ജോലിയില്‍ നിന്ന് പൂര്‍ണമായും വിട്ടുനിന്നുകൊണ്ട് സമരം ചെയ്യാനാണ് തീരുമാനം . ചേര്‍ത്തല കെ വി എം ആശുപത്രിയിലെ നഴ്സുമാരുടെ സമരം 154 ദിനം പിന്നിട്ടിട്ടും പരിഹാര ശ്രമങ്ങളില്ലാത്തതാണ് നഴ്സുമാരെ പ്രകോപിപ്പിച്ചത് .
ഈ മാസം അവസാനത്തോടെ നഴ്സ്സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങും . സമരം തുടങ്ങിയാല്‍ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്നതിനാല്‍ ഉടന്‍ സർക്കാര്‍ തലത്തില്‍ ചര്‍ച്ചകളുണ്ടായേക്കുമെന്നാണ് സൂചന.
