കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച 6 റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ വഴി മാത്രം കുവൈറ്റിലേക്ക് ഇന്ത്യയില്‍ നിന്ന് നേഴ്‌സുമാരെ റിക്രൂട്ട് ചെയ്താൽ മതിയെന്ന് ഇന്ത്യൻ എംബസി. ചില സ്വകാര്യ ആശുപത്രികള്‍ നേഴ്‌സുമാരെ ആവശ്യപ്പെട്ട സാഹചര്യത്തിലാണ്എംബസ്സി ഇക്കാര്യം അറിയിച്ചത
കുവൈറ്റിലേക്കുള്ള ഇന്ത്യന്‍നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റിന് 2015 മേയ് മുതല്‍നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എമിഗ്രേഷന്‍ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയിട്ടുള്ള 18 രാജ്യങ്ങളില്‍കുവൈറ്റും ഉള്‍പ്പെടുന്നതിനാലാണിത്. എമിഗ്രേഷന്‍ക്ലിയറന്‍സ് ആവശ്യമായ രാജ്യങ്ങളില്‍നിയമനം ആഗ്രഹിക്കുന്ന നഴ്‌സുമാര്‍സര്‍ക്കാറിന്റെ ഇമൈഗ്രേഷന്‍ സംവിധാനത്തില്‍ രജിസ്ട്രര്‍ചെയ്യണം.അതോടെപ്പംതന്നെ സര്‍ക്കാര്‍അംഗീകൃത എജന്‍സികളിലൂടെ മാത്രമേ വരാനകൂ).
കേരളത്തില്‍നിന്ന് നോര്‍ക്ക-റൂട്ട്‌സിനും,ഒഡേപെക്കുമാണ് സര്‍ക്കാര്‍അംഗീകാരമുള്ളത്.കൂടാതെ, ചെന്നൈയിലെ ഓവര്‍സീസ് മാന്‍പവര്‍കോര്‍പറേഷന്‍ലിമിറ്റഡ്, കാണ്‍പൂരിലെ ഉത്തര്‍പ്രദേശ് ഫിനാന്‍ഷ്യല്‍കോര്‍പറേഷന്‍, ഹൈദരാബാദിലെ തെലങ്കാന ഓവര്‍സീസ് മാന്‍പവര്‍കമ്പനി, ആന്ധ്രാപ്രദേശിലെ വിജയവാഡയിലുള്ള ദ ഓവര്‍സീസ് മാന്‍പവര്‍കമ്പനി ഓഫ് ആന്ധ്രപ്രദേശ് എന്നിവയാണ് ഇന്ത്യയിലെ മറ്റ് അംഗീകൃത സര്‍ക്കാര്‍ഏജന്‍സികള്‍.
ഇ മൈഗ്രേറ്റ് സംവിധാനത്തില്‍രജിസ്റ്റര്‍ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കായി എംബസിയില്‍സഹായകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍വിവരങ്ങള്‍ക്ക് 22531716, 97229914, 22530409 എന്നീ ഫോണ്‍നമ്പരുകളിലോ attachelabour@indembkwt.org <mailto:attachelabour@indembkwt.org>, labour@indembkwt.org <mailto:labour@indembkwt.org> എന്ന ഇ മെയിലുകളിലോ ബന്ധപ്പെടാവുന്നതാണ്.
