അതേസമയം സൗദിയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റിന് തണുപ്പന്‍ സ്വീകരണമാണ് വിമാനത്താവളത്തില്‍ ലഭിച്ചത്. ഒബാമയെ സ്വീകരിക്കാന്‍ സല്‍മാന്‍ രാജാവ് വിമാനത്താവളത്തില്‍ എത്തിയിരുന്നില്ല. എന്നാല്‍ ജി സി സി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയ മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ നേതാക്കളെ സ്വീകരിക്കാന്‍ സല്‍മാന്‍ രാജാവ് വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ഇറാന്‍ വിഷയത്തില്‍ ഗള്‍ഫ് രാജ്യങ്ങളുമായി ഉടലെടുത്ത അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ബരാക് ഒബാമയുടെ സൗദി സന്ദര്‍ശനം. എന്നാല്‍ ഒബാമയ്‌ക്ക് ലഭിച്ച തണുത്ത സ്വീകരണം അമേരിക്കയും സൗദിയും തമ്മിലുള്ള ബന്ധത്തിലെ വിള്ളലുകള്‍ തുറന്നു കാണിക്കുന്നതായിരുന്നു.