അമ്മയെ നോക്കാന്‍ സമയമില്ലാത്ത മക്കള്‍ കാണുന്ന എളുപ്പവഴി, വീട്ടിലൊരു ഹോം നഴ്‌സിനെ വെക്കുക എന്നുള്ളതാണ്. ഈ ഹോംനഴ്‌സുമാര്‍ക്കിടയില്‍ നമ്മുടെ അമ്മമാര്‍ സുരക്ഷിതരാണോ? ചെങ്ങന്നൂരിലെ 91 വയസ് പ്രായമുള്ള രാജമ്മയുടെ അനുഭവം നമ്മളെ പലതും പഠിപ്പിക്കാന്‍ പോന്നതാണ്.

പ്രായത്തിന്റെ അവശതകള്‍ ആവോളമുണ്ട്. ചെങ്ങന്നൂരിന് സമീപം പാണ്ടനാടുള്ള കാടുപിടിച്ച് കിടക്കുന്ന വീട്ടിലാണ് താമസം. അമ്മയെ നോക്കാന്‍ മൂത്തമകന്‍ ഹോം നഴ്‌സിനെയും വെച്ചിട്ടുണ്ട്.

ഹോം നേഴ്‍സ് അടിക്കുകയും മുഖത്തേക്ക് തുപ്പുകയും ചെയ്തെന്ന് രാജമ്മ പറയുന്നു

കെഎസ്ആര്‍ടിസിയില്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന ഭര്‍ത്താവ് 2011ല്‍ മരിച്ചതോടെയാണ് രാജമ്മയുടെ കഷ്‌ടകാലം തുടങ്ങുന്നത്. സ്വത്തെല്ലാം മൂത്തമകന് ഇഷ്‌ടദാനം നല്‍കിയിരുന്നു. ഇയാളിപ്പോള്‍ കൊല്ലത്താണ് താമസം. തങ്ങളെയൊന്നും കുടുംബവീട്ടിലേക്ക് അടുപ്പിക്കുന്നില്ലെന്നാണ് നാട്ടിലുള്ള മറ്റ് മക്കളുടെ പരാതി.

പ്രശ്‍നങ്ങള്‍ക്കെല്ലാം കാരണം അമ്മയാണെന്നാണ് മൂത്തമകന്‍റെ നിലപാട്.