പഴയ 500 രൂപ നോട്ടുകൾ അവശ്യസേവനത്തിന് ഉപയോഗിക്കാവുന്ന സമയപരിധി നാളെ അര്‍ദ്ധരാത്രിയോടെ അവസാനിക്കുകയാണ്. വെള്ളിയാഴ്ച മുതൽ ഡിസംബര്‍ 30വരെ അസാധു നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാനേ സാധിക്കുക. അസാധുവാക്കിയ നോട്ടുകളിൽ 12.4 ലക്ഷം കോടി രൂപ ഇതുവരെ ബാങ്കുകളിൽ തിരിച്ചെത്തി.

ഡിസംബർ 30നകം 14 ലക്ഷം കോടി രൂപവരെ തിരിച്ചെത്താനുള്ള സാധ്യതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നോട്ട് അസാധുവാക്കിയ ശേഷമുള്ള പ്രതിസന്ധികൾ തുടരുന്നതനിടെ നവംബര്‍ മാസത്തിലെ പണപ്പെരുപ്പം 3.15 ശതമാനമായി കുറഞ്ഞു. സെപ്റ്റംബര്‍മാസത്തിൽ ഇത് 3.39 ശതമാനമായിരുന്നു.