62 കാരനായ ഗുലാം മുഹമ്മദാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ബുലാന്ദ് ഷഹറിലെ സോഹി ഗ്രാമത്തിലായിരുന്നു സംഭവം. ഗുലാമിന്റെ അകന്ന ബന്ധുവായ യൂസുഫ് എന്ന യുവാവ് അയല്‍ ഗ്രാമത്തിലെ 18കാരിയായ ഹിന്ദു പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടിയിരുന്നു. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
ഇന്നലെ രാത്രി വീട്ടിലെത്തിയ ഹിന്ദു യുവവാഹിനി സംഘം ഗുലാം മുഹമ്മദിനെ വലിച്ചിഴച്ച് വിജനമായ സ്ഥലത്തെത്തിച്ച് തല്ലിക്കൊല്ലുകയായിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരെന്ന് സംശയിക്കുന്ന ആറ് പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
