പെന്ഷന് കിട്ടുന്നില്ല; കോട്ടയം കളക്ട്രേറ്റിൽ ആത്മഹത്യാശ്രമം
കോട്ടയം: കോട്ടയം കളക്ട്രേറ്റില്‍ കളക്ടറുടെ ചേംബറിന് സമീപം ജീവനൊടുക്കാൻ ശ്രമം. ആർപ്പൂക്കര സ്വദേശി എ.ടി. വർഗീസ് (71) ആണ് കളക്ടറുടെ ചേംബറിനടുത്ത് വച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. 20 വർഷമായി ക്ഷേമനിധി പെൻഷൻ ലഭിക്കുന്നില്ലെന്നാണ് വർഗീസിന്റെ പരാതി. വർഗീസിനെ കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു