പത്തനംതിട്ട: പത്തനംതിട്ട പ്രക്കാനത്ത് വിട്ടില്‍ ഒറ്റക്ക് താമസിച്ചിരുന്ന വൃദ്ധക്ക് നേരെ ആക്രമണം. പരുക്ക് പറ്റിയ എൺപതുകാരി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍. കഴിഞ്ഞരാത്രിയിലാണ് വൃദ്ധക്ക് നേരെ ആക്രമണം ഉണ്ടായത്. അവർ താമസിച്ചിരുന്ന വീടിന്‍റെ ജനല്‍ പൊളിച്ച് അകത്തു കടന്നാണ് സ്ത്രിയെ ഉപദ്രവിച്ചത്. ചുണ്ടിനും കൈകാലുകള്‍ക്കും പരുക്ക് ഉണ്ട്.

വീടിന് പുറക് വശത്തായുള്ള ജനല്‍ ഇടിച്ച് പൊളിക്കാൻ ഉപയോഗിച്ച കല്ല് സ്ഥലത്ത് നിന്നും പൊലീസ് കണ്ടെത്തി. മറ്റ് രണ്ട് ജന്നലുകള്‍ തുറക്കാനും ശ്രമം നടത്തിയിടുണ്ട്. രണ്ട് അംഗസംഘമാണ് അക്രമത്തിന് പിന്നിലെന്ന് വൃദ്ധമ പൊലീസിനോട് പറഞ്ഞു കേഴ്വികുറവ് ഉള്ളതിനാല്‍ പുറത്തെ ശബ്ദം ഒന്നും കേള്‍ക്കാൻ കഴിഞ്ഞില്ലന്നും പറയുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന വൃദ്ധയെ വിദഗ്ദ ഡോക്ടർമാരുടെ സംഘം പരിശോധിച്ചു വരികായാണ്.

പീഡനത്തിന് ശ്രമം നടന്നാതായും പൊലീസിന് തെളിവുകള്‍ ലഭിച്ചിടുണ്ട്. നേരംവെളുത്തതിന് ശേഷം നാട്ടുകാരാണ് വൃദ്ധയെ ആശുപത്രിയിലെത്തിച്ചത്. സംഭവം അറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്ത് പരിശോധന നടത്തി. സ്ഥിരം കുറ്റവാളികളെ കേന്ദ്രികരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത് വിടിനെ കുറിച്ച് നന്നായി അറിയാവുന്നവരാണ് അക്രമത്തിന് പിന്നിലെന്നും പൊലീസ് പറയുന്നു.