അറുപത്തേഴ് വയസ്സുള്ള റിട്ടയേര്‍ഡ് നഴ്‌സ് ദുരിത ജീവിതത്തില്‍ സ്വത്തുക്കള്‍ സഹോദരിയ്ക്കും മക്കള്‍ക്കും എഴുതി നല്‍കിയിരുന്നു
ആലപ്പുഴ: രോഗിയായ വൃദ്ധയെ ബന്ധുക്കള് സംരക്ഷിക്കുന്നില്ലെന്ന് പരാതി. അറുപത്തിയേഴ് വയസ്സുള്ള റിട്ടയേര്ഡ് നഴ്സായ വൃദ്ധയെ സ്വത്തുക്കള് കരസ്ഥമാക്കിയശേഷം ബന്ധുക്കള് സംരക്ഷിക്കുന്നില്ലന്ന് കാണിച്ച് പോലിസിന് പരാതി നല്കി. പുളിങ്കുന്ന് കന്നിട്ടച്ചിറയില് നളിനിയാണ് ബന്ധുക്കളുടെ സംരക്ഷണം ലഭിക്കുന്നില്ലന്ന് കാണിച്ചു പരാതി നല്കിയിരിക്കുന്നത്. വിവാഹം ചെയ്തിട്ടില്ലാത്ത നളിനി തന്റെ സ്വത്തുക്കള് സഹോദരിയ്ക്കും മക്കള്ക്കും എഴുതി നല്കിയിരുന്നു.
എന്നാല് സ്വത്തുക്കള് കരസ്ഥമാക്കിയശേഷം സഹോദരിയുടെ മക്കള് നളിനിയെ വേണ്ടുന്ന രീതിയില് സംരക്ഷിക്കുന്നില്ലന്നും രോഗിയായ തനിക്ക് പരിചരണം ലഭിക്കുന്നില്ലന്നും പരാതിപ്പെടുന്നു. സമയത്ത് ആഹാരവും മരുന്നും നല്കുന്നതില് ബന്ധുക്കള് ശ്രദ്ധിക്കുന്നില്ലന്നും പരുഷവാക്കുകള് പറഞ്ഞ് വിഷമിപ്പിക്കുകയാണെന്നും നളിനി പറഞ്ഞു. വാര്ദ്ധക്യത്തിന്റെ അവശതയുള്ള തനിയ്ക്ക് പരിചരണം ആവശ്യമായതിനാല് അഗതിമന്ദിരത്തില് താമസിപ്പിക്കണമെന്ന് വനിതാ സി ഐ മീനാകുമാരിയോട് നളിനി പരാതിപ്പെട്ടു.
