ചെന്നൈ: ആത്മഹത്യ ചെയ്യാന്‍ കെട്ടിടത്തിനു മുകളില്‍ നിന്നും ചാടിയ യുവാവ്  ദേഹത്തു വീണ് വയോധിക മരിച്ചു. കെട്ടിടത്തിനു പുറത്ത് ഉറങ്ങിക്കിടന്ന എഴുപതുകാരിയാണ് മരിച്ചത്. ചെന്നൈയിലാണ് സംഭവം. അശോക് നഗര്‍ ഹൗസിംഗ് ബോര്‍ഡ് ക്വാട്ടേഴ്സിലെ താമസക്കാരിയായ ശാരദ (70) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.  ക്വാട്ടേഴ്സ് കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ നിന്നും ചാടിയ ശെല്‍വം (34) വീടിനുപുറത്ത് ഉറങ്ങിക്കിടക്കുകയായിരുന്നു ശാരദയുടെ ദേഹത്തേക്കു വീഴുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.