ആലപ്പുഴ: മാന്നാറില്‍ എണ്‍പതുകാരിയെ പീഡിപ്പിച്ച ബന്ധു പിടിയിലായി. തുരിത്തിക്കാട് സ്വദേശി ശിവാനന്ദനാണ് അറസ്റ്റിലായത്. നിരവധി തവണ പീഡിപ്പിക്കപ്പെട്ടെന്ന് വൃദ്ധയായ സ്ത്രീ, ബന്ധുക്കളോട് പറഞ്ഞിരുന്നെങ്കിലും മക്കളുള്‍പ്പെടെ ഇത് വിശ്വസിച്ചിരുന്നില്ല.

മാന്നാറിന് സമീപം തുരുത്തിക്കാട് സ്വദേശിയായ എണ്‍പത് വയസ് പ്രായമുള്ള വൃദ്ധയാണ് പീഡനത്തിനിരയായത്. പെണ്‍മക്കളെ വിവാഹം കഴിച്ചയച്ചതോടെ വീട്ടില്‍ തനിച്ചായിരുന്നു ഇവരുടെ താമസം. അടുത്ത ബന്ധുവും അയല്‍വാസിയുമായ 54കാരനായ ശിവാനന്ദനെയാണ് കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് പീഡന വിവരം പുറത്തറിയുന്നത്.

വൈകുന്നേരത്തോടെ അടുക്കള വാതില്‍ പൊളിച്ച് വീടിന് അകത്ത് കടന്ന ശിവാനന്ദന്‍ വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇത് കണ്ട് സമീപവാസികള്‍ എത്തിയപ്പോഴേക്കും ശിവാനന്ദന്‍ ഓടിരക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് പരുമലയില്‍നിന്ന് മാന്നാര്‍ പൊലീസ് ഇയാളെ പിടികൂടി. മുമ്പ് പലതവണ ശിവാനന്ദന്‍ വൃദ്ധയായ സ്ത്രീയെ പീഡിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം മക്കളോളും മറ്റ് ബന്ധുക്കളോടും പറഞ്ഞിരുന്നു. എന്നാല്‍ ആരും വിശ്വസിച്ചില്ല. ചെങ്ങന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.