ഒരു ലോകകപ്പ് ഫൈനല്‍ റൗണ്ടിലെ ‘ഗോളുകളുടെ രാജകുമാരനായ’ കഥയും കാല്‍പന്തുകളിയുടെ ചരിത്രത്തില്‍ ഇടംനേടിയിട്ടുണ്

മോസ്കോ: മത്സരത്തില്‍നിന്ന് നേരത്തേ യോഗ്യത നേടാനാകാതെ പുറത്തുപോയ ടീമിലെ അംഗം- ഒരു ലോകകപ്പ് ഫൈനല്‍ റൗണ്ടിലെ ‘ഗോളുകളുടെ രാജകുമാരനായ’ കഥയും കാല്‍പന്തുകളിയുടെ ചരിത്രത്തില്‍ ഇടംനേടിയിട്ടുണ്ട്. 1994ലെ അമേരിക്കന്‍ ലോകകപ്പില്‍ ഗ്രൂപ് മത്സരത്തില്‍ ഇത്തവണത്തെ ആതിഥേയരായ റഷ്യയുടെ, അരങ്ങേറ്റ മത്സരമായിരുന്നു അത്.

ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങളും തോറ്റശേഷം അവര്‍ കാമറൂണിനെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. തുടര്‍ച്ചയായി അഞ്ചു ഗോളുകള്‍ അടിച്ചുതകര്‍ത്ത ഒലേഗ് സാലെന്‍ഗോ, ആദ്യമത്സരത്തില്‍ സ്വീഡനെതിരെയും ഗോളടിച്ചിരുന്നു. ഒടുവില്‍ ബള്‍ഗേറിയയുടെ ഹ്രിസ്റ്റോ സ്റ്റോയ്ക്കോവിനൊപ്പം, ആറു ഗോളുകളുമായി ടൂര്‍ണമെന്റിലെ ടോപ്സ്കോററുമായി.

ആതിഥേയരെന്ന നിലയില്‍ റഷ്യയില്‍ പന്ത് തട്ടാനിറങ്ങുമ്പോള്‍ സാലെന്‍ഗോയുടെ ഓര്‍മകള്‍ റഷ്യയെ പ്രചോദിപ്പിക്കുമെന്ന് തീര്‍ച്ച.