ഒമാനിലെ  മത്സ്യ ബന്ധന  മേഖലയുടെ  വളർച്ചക്ക്, വിവിധ  പദ്ധതികളുമായി   കാർഷിക  ഫിഷറീസ്  മന്ത്രാലയം. രാജ്യത്തെ  മത്സ്യ  ബന്ധനത്തിൽ  8.7  ശതമാനത്തിന്റെ  വർദ്ധനവ് രേഖപെടുത്തിയതായി  അധികൃതർ .പരമ്പരാഗത  മത്സ്യ ബന്ധന  മേഖലക്ക് കൂടുതൽ പ്രോത്സാഹനങ്ങൾ  നൽകുമെന്നും  സർക്കാർ അറിയിച്ചു .  

2015ല്‍  ഒമാനിലെ  ആകെ  മത്സ്യബന്ധനം 257,000 ടണ്‍ ആയിരുന്നു.  ഇത്  രണ്ടായിരത്തി പതിനാറിൽ  280,000 ആയി ഉയർന്നു .  ഏകദേശം 204 ദശലക്ഷം ഒമാനി  റിയാല്‍    മൂല്യം ഇതിനു  വരും . ഇത് രണ്ടായിരത്തി പതിനാറിനെക്കാൾ  8.7  ശതമാനത്തിന്റെ  വർധനവാണ് രേഖപെടുത്തിയത് . എന്നാൽ  മൊത്തം മത്സ്യബന്ധനത്തിന്റെ 99 ശതമാനവും പാരമ്പര്യ മത്സ്യബന്ധന മേഖലയില്‍  നിന്നുമാണ് ലഭിക്കുന്നത്.

ഒരു ശതമാനം മാത്രമാണ് മത്സ്യബന്ധന കപ്പലുകളും ബോട്ടുകളും ഉപയോഗിച്ച്  പിടിക്കപെടുന്നത് . കഴിഞ്ഞ വര്‍ഷം 54 ശതമാനം മത്സ്യങ്ങളും  അന്തര്‍ദേശീയ വിപണികളിലേക്ക് കയറ്റുമതി ചെയ്തിരുന്നു. 73 ദശലക്ഷം ഒമാനി റിയൽ  വരുമാനമാണ് ഇതിലൂടെ  രാജ്യത്തിന് ലഭിച്ചത് .

44 ശതമാനം  മത്സ്യങ്ങളും  യു എ ഇയിലേക്കാണ് കയറ്റുമതി ചെയ്യപ്പെട്ടതു .കാര്‍ഷിക, ഫിഷറീസ് മന്ത്രാലയത്തിന്റെ പഠന റിപോർട്ടുകൾ  പ്രാകാരം,  വാണിജ്യ  സാധ്യതകൾ  ഉള്ള   മൽസ്യങ്ങളാൽ   സമൃദ്ധമാണ് ഒമാനിലെ  സമുദ്ര മേഖല . ആയതിനാൽ  2020 വരെയുള്ള കാവലയളവില്‍ നടപ്പിലാക്കാന്‍,  509 ദശലക്ഷം ഒമാനി റിയൽ  ചെലവ് വരുന്ന 11 പദ്ധതികളാണ്  ഒമാൻ സർക്കാർ  ആവിഷ്കരിച്ചിരിക്കുന്നത് . ഇത് മത്സ്യബന്ധന മേഖലയുടെ  വികസനത്തിന് സാധ്യതകൾ  കൂട്ടുമെന്ന  പ്രതീക്ഷയിലാണ്  ഫിഷറീസ്   മന്ത്രാലയം.