സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം
മസ്കറ്റ്: സ്വകാര്യ മേഖലയില് തൊഴില് ചെയ്യുന്ന സ്വദേശികളും വിദേശികളുമായ മുഴുവന് ആളുകള്ക്കും മെഡിക്കല് ഇന്ഷുറന്സ് നടപ്പാക്കുന്നു. ഇത് സംബന്ധിച്ച ഉത്തരവ് ഉടന് പ്രാബല്യത്തില് വരുമെന്ന് ഒമാന് ക്യാപിറ്റല് മാര്ക്കറ്റ് അതോറിറ്റി അറിയിച്ചു. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് സര്ക്കാരിന്റെ ലക്ഷ്യം.
കഴിഞ്ഞ വര്ഷം സെപ്റ്റംബറില് ഒമാന് ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതിന്റെ തുടര് നടപടികളാണ് ഇപ്പോള് ക്യാപിറ്റല് മാര്ക്കറ്റ് അതോറിറ്റിയുടെ കീഴില് പുരോഗമിക്കുന്നത്. നേരത്തെ ചേംബര് ഓഫ് കൊമേഴ്സ് ആന്റ് ഇന്ഡസ്ട്രിസ് അതികൃതര് കമ്പനികളോട് തൊഴിലാളികള്ക്ക് മെഡിക്കല് ഇന്ഷുറന്സ് നല്കാന് നിര്ദ്ദേശിച്ചിരുന്നെങ്കിലും, ഉത്തരവ് പ്രാബല്യത്തില് വരാഞ്ഞതിനാല് മിക്ക കമ്പനികളും നിര്ദ്ദേശം നടപ്പാക്കിയിരുന്നില്ല.
