മസ്കറ്റ്: ഒമാനിലെ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ യാത്രാ സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മദീഹ അഹ്മദ്. ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററില്‍ ആരംഭിച്ച സ്‌കൂള്‍ ബസ് സുരക്ഷാ ഗതാഗത പ്രദര്‍ശനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി,രാജ്യത്തെ ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനികളുമായി സഹകരിക്കുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ യാത്രക്കായി ഉപയോഗിച്ച് വരുന്ന സ്‌കൂള്‍ ബസ്സുകളില്‍ സെന്‍സര്‍ സംവിധാനം സ്ഥാപിക്കേണ്ടത് വളരെ അത്യവശ്യം ഉള്ള ഘടകം ആണെന്ന് മന്ത്രി മദീഹ അഹ്മദ് പറഞ്ഞു.വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്രയെ സംബന്ധിച്ച് നടത്തിയ വിവിധ പഠനങ്ങള്‍ക്ക് ശേഷമാണ് സെന്‍സര്‍ സംവിധാനത്തിന്റെ ആവശ്യകത ബോധ്യപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു.

ഇതിനായി,രാജ്യത്തുള്ള വിവിധ ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനികളുമായി സഹകരിക്കും വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിത യാത്രാ സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും ഡോ. മദീഹ ബിന്‍ത് അഹ്മദ് പറഞ്ഞു. ദര്‍ബ് അല്‍ സലാമ, സേഫ് വേ എന്നീ സംവിധാനങ്ങള്‍ സുരക്ഷിത ഗതാഗതത്തിന്റെ ഭാഗമായി മസ്‌കത്ത് ഗവര്‍ണറേറ്റില്‍ വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കിയിരുന്നു.ഇത് വ്യാപിപ്പിക്കുവാന്‍ ലക്ഷ്യം ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാഭ്യാസ മന്ത്രാലയം, ഗതാഗത- വാര്‍ത്താ വിനിമയ മന്ത്രാലയം, റോയല്‍ ഒമാന്‍ പോലീസ് , ജി പി എസ് വിതരണക്കാര്‍ എന്നിവരുമായി സഹകരിച്ചാണ് പ്രദര്‍ശനം നടന്നു വരുന്നത്.പരിചയ സമ്പന്നരായ ഡ്രൈവറുമാരുടെ കുറവും,സുരക്ഷക്ക് ഉതകുന്ന സങ്കേതിക സംവിധാനം ഇല്ലാത്ത ബസ്സുകളും സര്‍വീസിന് ഉപയോഗിക്കുന്നത് മൂലമാണ് അപകടങ്ങള്‍ ഉണ്ടാകുവാന്‍ കാരണമാകുന്നത്. ഒമാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മുവാസലാത് ട്രാന്‍സ്‌പോര്‍ട് കമ്പനി, വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുരക്ഷിതമായ സ്കൂള്‍ ബസ്സ് സര്‍വീസുകള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്കൂള്‍ ബസുകളില്‍ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന്​ സിബിഎസ്ഇയും സസ്‍കൂളുകള്‍ക്കു നിര്‍ദേശങ്ങള്‍ അയച്ചിട്ടുണ്ട്.