ഒമാനിലെ ആരോഗ്യ രംഗത്ത് വിദേശ നിക്ഷേപകർക്ക് കൂടുതൽ സാധ്യതകൾ നിക്ഷേപകർക്ക് കൂടുതൽ പ്രോത്സാഹങ്ങൾ നല്കുമെന്നു ആരോഗ്യമന്ത്രാലയം ഉപദേശകന്‍ ഡോ സുൽത്താൻ യാറൂബ്‌ പറഞ്ഞു. മസ്കറ്റിൽ ആരംഭിച്ച ഏഴാമത് ആരോഗ്യ പ്രദർശനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒമാനിലെ ആരോഗ്യമേഖലയില്‍ 55-ലധികം വിവിധ പദ്ധതികള്‍ ആണ് പുരോഗമിച്ചു വരുന്നതെന്നും ഇതിൽ വിദേശ നിക്ഷേപകർക്ക് വലിയ സാധ്യതകളാണ് ഉള്ളതെന്നും യാറൂബ്‌ അൽ ബുസൈദി വ്യക്തമാക്കി.

മസ്കറ്റിയിൽ ഇന്ന് ആരംഭിച്ച ഏഴാമത് ആരോഗ്യ പ്രദർശനത്തിന്റെ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോക്ടർ : സുൽത്താൻ ബുസൈദി. ഒമാനിലെ ആരോഗ്യ രംഗത്ത് കൂടുതൽ നിക്ഷേപങ്ങൾ നടത്തുവാൻ ഇന്ത്യയിൽ നിന്നുമെത്തുന്ന മൾട്ടി സ്‌പെഷ്യലിറ്റി ആശുപത്രികൾക്ക് ഇരു സർക്കാരുകളിൽ നിന്നും കൂടുതൽ പ്രോത്സാഹനങ്ങൾ ലഭിക്കുമെന്ന് ആരോഗ്യ പ്രദർശനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പന്കെടുത്ത ഇന്ത്യൻ സ്ഥാനപതി ഇന്ദ്രമണി പണ്ടേ പറഞ്ഞു.