2013- 2014 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയും ഒമാനും 5.77 ബില്ലിന്‍ അമേരിക്കന്‍ ഡോളര്‍ വ്യാപാര തോത് രേഗപ്പെടുത്തിയപ്പോള്‍, 2015- 2016 ഇല്‍ 3.8 ബില്യണ്‍ ഡോളര്‍ ആയി കുറഞ്ഞു. എന്നാല്‍, 2016-2017 സാമ്പത്തിക വര്‍ഷം ഇത് തുടര്‍ന്ന് വരികയാണെന്നും, 2017- 2018 കാലയളവില്‍ വ്യാപാരത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നും അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ പറഞ്ഞു.
ബിസിനസ്സ് മീറ്റില്‍ ഒമാന്‍ വ്യവസായ, വാണിജ്യ മന്ത്രി ഡോ. അലി ബിന്‍ മസൂദ് ബിന്‍ അലി അല്‍ സുനൈദി മുഖ്യാതിഥി ആയിരുന്നു.
ഒമാനിലെ നിര്‍മാണം, ലോജിസ്റ്റിക്, ബാങ്കിങ് എന്നി മേഖലകളെ ഇന്ത്യയില്‍ നിന്നും എത്തിയ വ്യവസായികള്‍ക്ക് പരിചയപെടുത്തി കൊടുത്തു.
ഒമാനില്‍ നടന്നുവരുന്ന ബിഗ് ഷോയില്‍ പങ്കെടുക്കുവാന്‍ ഇന്ത്യയില്‍ നിന്നും എത്തിയ പ്രതിനിധികളും, ഒമാനില്‍ നിന്നുമുള്ള പ്രാദേശിക കമ്പനികളും ഈ ബിസിനസ്സ് മീറ്റില്‍ പങ്കെടുത്തു.
ഇന്ത്യയില്‍ നിന്നുമുള്ള വ്യവസായികള്‍ക്ക് ഒമാന്‍ ഒരു നല്ല നിക്ഷേപ കേന്ദ്രമാണെന്നും, വളരെ വിപുലമായ അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യത്തു ലഭ്യമാണെന്നും ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡെപ്യൂട്ടി ചെയര്‍മാന് റീദ ബിന്‍ ജുമാ പറഞ്ഞു.
