കൊട്ടാരക്കര: ആദിവാസി കുട്ടികള്‍ക്ക് ഓണക്കോടിയുമായി കൊല്ലം ജില്ലാ ശിശുക്ഷേമസമിതി. ആദിവാസി മേഖലയിലെ രണ്ടു സ്‌കൂളുകളിലെ കുട്ടികള്‍ക്കാണ് ഓണക്കോടി വിതരണം ചെയ്തത്. ഈ പരിപാടിക്ക് തുടക്കം കുറിച്ച് കടമാന്‍കോടി സര്‍ക്കാര്‍ ട്രൈബല്‍ എല്‍‌പി സ്കൂളില്‍ സംസ്ഥാന ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി എസ് പി ദീപക് കുട്ടികള്‍ക്ക് ഓണക്കോടി വിതരണം ചെയ്തു. ശിശുക്ഷേമ സമിതി കൊല്ലം ജില്ലാ സെക്രട്ടറി ആര്‍ സന്തോഷ്, അംഗങ്ങളായ അഡ്വ. സബിതാബീഗം, അഡ്വ. പി സജി തുടങ്ങിയവര്‍ പങ്കെടുത്തു. നാളെ(വ്യാഴം) ഇടപ്പണ എല്‍ പി സ്‌കൂളിലെ കുട്ടികള്‍ക്കും കൊല്ലം ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ ഓണക്കോടി വിതരണം ചെയ്യും.