കഴിഞ്ഞ ദിവസങ്ങള്‍ നേരിടേണ്ടി വന്ന എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാനുള്ള കരുത്ത് ഓണം നല്‍കട്ടേയെന്നാണ് പ്രധാനമന്ത്രിയുടെ ആശംസ

ദില്ലി: തിരുവോണ നാളില്‍ കേരളത്തിന് ഓണാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും. കഴിഞ്ഞ ദിവസങ്ങള്‍ നേരിടേണ്ടി വന്ന എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാനുള്ള കരുത്ത് ഓണം നല്‍കട്ടേയെന്നാണ് പ്രധാനമന്ത്രിയുടെ ആശംസ. കേരളത്തിനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് രാജ്യം മുഴുവനുമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജനങ്ങളുടെ സന്തോഷത്തിനും സമൃദിക്കും എല്ലാ പ്രാര്‍ഥനകളുമെന്നും മോദി ട്വീറ്റ് ചെയ്തു. പ്രളയ ദുരന്തത്തിൽ നിന്ന് എത്രയും വേഗം മലയാളികൾ കരകയറട്ടെ എന്നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആശംസിച്ചത്. ഈ ഓണം പുതിയ തുടക്കം കുറിക്കട്ടെയെന്നും നൈസര്‍ഗ്ഗികമായ മനക്കരുത്ത്‌ കൊണ്ട് മലയാളികൾ പുതുജീവിതം കെട്ടിപടുക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.

മോദി സര്‍ക്കാരും ബിജെപിയും ജനങ്ങളുടെ സാധാരണമായ ജീവിതം എത്രയും വേഗം ലഭ്യമാക്കുന്നതിന് കഴിയുന്നതെല്ലാം ചെയ്യുമെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ട്വീറ്റ് ചെയ്തു. 

Scroll to load tweet…