ബാര്‍ കൗണ്‍സില്‍ അഡ്വക്കേറ്റ് ഫണ്ടിലെ സാമ്പത്തിക ക്രമക്കേട് കേസില്‍ അക്കൗണ്ടന്‍റ് എം കെ ചന്ദ്രനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു.

കൊച്ചി: ബാര്‍ കൗണ്‍സില്‍ അഡ്വക്കേറ്റ് ഫണ്ടിലെ സാമ്പത്തിക ക്രമക്കേട് കേസില്‍ അക്കൗണ്ടന്‍റ് എം കെ ചന്ദ്രനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഏഴ് കോടിയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയത്.

കേരള അഡ്വക്കേറ്റ്സ് വെല്‍ഫയര്‍ ഫണ്ട് ട്രസ്റ്റ് കമ്മിറ്റിയുടെ പത്ത് വര്‍ഷത്തെ കണക്കുകളില്‍ ഏകദേശം ഏഴ് കോടി രൂപയുടെ തട്ടിപ്പാണ് വിജിലന്‍സ് കണ്ടെത്തിയത്. എറണാകുളം വിജിലന്‍സ് സിഐയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.