ബന്ധുവിനൊപ്പം ബീച്ചില്‍ പോയ യുവതിയെ സദാചാര ഗുണ്ട ചമഞ്ഞ് ഭീഷണിപ്പെടുത്തി പീഢിപ്പിച്ചു. തിരുര്‍ വാക്കാട് കടപ്പുറത്താണ് സംഭവം. അറസ്റ്റിലായ പ്രതി അമീനുല്‍ ഫാരിസിനെ റിമാന്‍‍ഡ് ചെയ്തു. തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത് കവര്‍ച്ച നടത്തിയെന്നാണ് കേസ്. കുട്ടികള്‍ക്കും ബന്ധുവിനും ഒപ്പം ഓട്ടോറിക്ഷയില്‍ കടല്‍ കാണാനെത്തിയ യുവതിയെയാണ് പീഡിപ്പിച്ചത്. ബന്ധുവായ ഓട്ടോഡ്രൈവറേയും കുട്ടികളെയും അമീനുല്‍ ഫാരിസ് ഭീഷണിപ്പെടുത്തുകയായിരുന്നു.

യുവതിയുടേയും ഓട്ടോഡ്രൈവറുടേയും മൊബൈല്‍ ഫോണുകള്‍ പിടിച്ചു വാങ്ങിയ ശേഷം ഓട്ടോയില്‍ ആളില്ലാത്ത സ്ഥലത്തേക്ക് കൊണ്ടുപോയായിരുന്നു പീഡനം. യുവതി വീട്ടുകാരെ അറിയിക്കുകയും വീട്ടുകാര്‍‍ തിരുര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. വാക്കാട് കടപ്പുറത്ത് എത്തുന്നവരെ സദാചാരഗുണ്ട ചമഞ്ഞ് ഭീഷണിപ്പെടുത്തുന്ന സംഭവങ്ങല്‍ പതിവായിരിക്കുകയാണ്. പക്ഷേ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവം ഇതാദ്യമാണ്. പ്രതിയെ തിരുര്‍ കോടതി 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.