ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

തിരുവനന്തപുരം: മാറനല്ലുരിൽ ഒന്നേ കാൽ കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. മാറനല്ലൂര്‍ സ്വദേശി ഷിബുമോനാണ് പിടിയിലായത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് എത്തിക്കുന്ന മാഫിയയിലെ പ്രധാന കണ്ണിയാണ് ഷിബുവെന്ന് പൊലീസ് പറയുന്നു.

സ്കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയ സംഘത്തെ കുറിച്ച് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.