കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ രോഗി മരിക്കാനിടയായ സംഭവത്തെ തുടർന്ന്
വനിതാ ഡോക്ടർക്കുനേരെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ കേസിൽ ഒരാൾ അറസ്റ്റിൽ. ആലപ്പുഴ സ്വദേശി സമീർ ബാബുവാണ് അറസ്റ്റിലായത്. തിരുവനന്തപുരം കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ രോഗി മരിക്കാനിടയായ സംഭവത്തെ തുടർന്നാണ് വനിതാ ഡോക്ടർക്കുനേരെ സമൂഹമാധ്യമങ്ങളിലൂടെ ലൈംഗീകാധിക്ഷേപവും വധഭീഷണിയുമുയർന്നത്. സംഭവത്തിൽ കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ ഐഎംഎ നൽകിയ പരാതിയിലാണ് സമീർ ബാബുവിനെ അറസ്റ്റ് ചെയ്തത്.
