തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ബിജെപി നേതാവിന്‍റെ വീട്ടില്‍ നിന്ന് കള്ളനോട്ട് അടിക്കുന്നതകിനുള്ള ഉപകരണങ്ങളും ലക്ഷക്കണക്കിനു രൂപയുടെ വ്യാജകറന്‍ർസികളും പിടികൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയല്‍. ബി.ജെ.പി പ്രവർത്തകനായ ശ്രീനാരായണപുരം അഞ്ചാംപരുത്തി പൂവ്വത്തുംകടവിൽ നവീനെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.

കേസിലെ രണ്ടാം പ്രതിയും യുവമോർച്ച ശ്രീ നാരായണപുരം കിഴക്കൻ മേഖല കമ്മറ്റി ഭാരവാഹിയുമായ ഏരാശ്ശേരി രാജീവിനെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് ഇയാൾ പിടിയിലായത്. തിരുവനന്തപുരത്ത് നിന്നും പറവൂരിലെത്തിയ രാജീവിനെ തന്റെ കാറിൽ നവീൻ തൃശ്ശൂരിലെത്തിക്കുകയായിരുന്നു. രാജീവിനെ ഒളിവിൽ പാർപ്പിച്ച തൃശ്ശൂർ എൽ തുരുത്ത് സ്വദേശി അലക്സിനെ നേരത്ത പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബി.ജെ.പി നേതാക്കളായ ഏരാശ്ശേരി രാഗേഷ്, രാജീവ്എന്നിവരുടെ വീട്ടിൽ നിന്നും ജൂൺ 22ന് പൊലീസ് നടത്തിയ റെയ്ഡിലാണ് വ്യാജകറന്‍സികളും ഉപകരണങ്ങളും പിടിച്ചെടുത്തത്.