കട്ടപ്പനയില്‍ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

First Published 17, Mar 2018, 11:57 AM IST
One died in Bike accident in Idukki
Highlights
  • അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്കും പരിക്ക്

ഇടുക്കി: ഇടുക്കി കട്ടപ്പന വെട്ടിക്കുഴക്കവലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഈട്ടിത്തോപ്പ് ഒറ്റപ്ലാക്കൽ ഷാജി ആണ് മരിച്ചത്. പുലർച്ചെ അഞ്ചരയ്ക്കാണ് അപകടമുണ്ടായത്. കോട്ടയത്ത്‌ നിന്നും പത്രം കട്ടപ്പനയിലെത്തിച്ച ശേഷം ബൈക്കിൽ വീട്ടിലേക്കു പോകുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്കും പരിക്കേറ്റു. ഇവരെ കട്ടപ്പന സെന്റ് ജോണ്സ് ഹിസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

loader