മുംബൈ: ഐഎസ് ബന്ധം സംശയിക്കുന്ന മലയാളികള്‍ നാടു വിട്ട സാഹചര്യത്തില്‍ ഒരാളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ അധ്യാപകൻ ഖുറൈഷിയാണ് അറസ്റ്റിലായത് . കൊച്ചി സ്വദേശി എബിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.

പാലക്കാട് സ്വദേശി കാണാതായ യഹിയയുടെ ഭാര്യ മെറിന്‍റെ സഹോദരനാണ് എബിന്‍. യഹിയെയും മെറിനെയും കാണാതായിരുന്നു. കൊച്ചി സ്വദേശിയായ മെറിന്‍ മതം മാറി വിവാഹം കഴിക്കുകയായിരുന്നു.. മെറിന്‍റെ സഹോദരന്‍ എബിനെ മുംബൈയില്‍ കൊണ്ടു പോയി മതം മാറ്റാന്‍ ശ്രമിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസ്. ഖുറേഷി തന്നെ നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ UAPA പ്രകാരം കൊച്ചി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഐഎസ് ബന്ധം സംശയിക്കുന്ന മലയാളികള്‍ നാടുവിട്ട സംഭവത്തിലെ ആദ്യ അറസ്റ്റാണിത് .