കോണ്‍ഗ്രസ് വിട്ടതിന്‍റെ പേരില്‍ അശ്ലീല പ്രചരണം നടത്തിയെന്ന് ശോഭന ജോര്‍ജിന്‍റെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

ചെങ്ങന്നൂര്‍: കോണ്‍ഗ്രസ് വിട്ടതിന്‍റെ പേരില്‍ അശ്ലീല പ്രചരണം നടത്തിയെന്ന് ശോഭന ജോര്‍ജിന്‍റെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍.സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ അശ്ലീല പ്രചരണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ശോഭനാ ജോര്‍ജ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ചെങ്ങന്നൂര്‍ സ്വദേശി മനോജ് ജോണിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

ചെങ്ങന്നൂരിലെ മുന്‍ എം.എല്‍.എ ആയ ശോഭന കോണ്‍ഗ്രസ് വിട്ട് ഇടതുമുന്നണിയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ അശ്ലീല പ്രചരണം തുടങ്ങിയത്. ചെങ്ങന്നൂരില്‍ ഇടത് മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ച ശോഭനാ ജോര്‍ജ് ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലും പങ്കെടുത്തിരുന്നു.