ഹൈദരാബാദ്: തെലുങ്കാനയില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം. വിവിധ സ്ഥലങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി വാഹനങ്ങളും ഇവര്‍ തകര്‍ത്തു.
പൊലീസിന് വിവരം നല്‍കുന്ന ചാരന്മാരെന്ന് ആരോപിച്ചാണ് മാവോയിസ്റ്റ് അനുഭാവികളെയും സംഘം ആക്രമിച്ചത്. വീരപുരം ഗ്രാമത്തിലെ പി ജോഗയ്യ എന്നായാളാണ് കൊല്ലപ്പെട്ടത്. സൂര്യനഗറില്‍ എം രമേശ് എന്നയാള്‍ക്കാണ് കൈയ്യില്‍ വെടിയേറ്റത്. ഇയാളുടെ പരിക്ക് ഗുരുതരമല്ല. ഛത്തീസ്ഗഡില്‍ നിന്ന് ഗോദാവരി നടി കടന്ന് വന്നവരാണ് ആക്രമണം നടത്തിയതെന്ന് തെലുങ്കാന പൊലീസ് അറിയിച്ചു. ആക്രമണത്തിന് ശേഷം ഇവര്‍ ഛത്തീസ്ഗഡിലേക്ക് തന്നെ തിരിച്ചുപോയതായാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്.
