ഡിജിപിയുടെ ഉത്തരവ് വന്നതിനു ശേഷവും ദാസ്യപ്പണി തുടരുന്നു റൂറൽ എസ് പിയുടെ ഓഫീസിലെ കെട്ടിടം പണിക്കായി 7 പേരെ നിയോഗിച്ചു
തിരുവനന്തപുരം: ഡിജിപിയുടെ ഉത്തരവ് വന്നതിനു ശേഷവും ദാസ്യപ്പണി തുടരുന്നു. തിരുവനന്തപുരം റൂറൽ എസ് പിയുടെ ഓഫീസിലെ കെട്ടിടം പണിക്കായി 7 പേരെ നിയോഗിച്ചു. ഓഫീസ് കെട്ടിട ജോലിക്കാണ് ക്യംബ് ഫോളോവര്‍മാരെ നിയോഗിച്ചത്.
ഡിജിപിയുടെ ഉത്തരവുണ്ടായിട്ടും ക്യാമ്പ് ഫോളോവർമാരെ ഐപിഎസുകാർ മടക്കി അയക്കുന്നില്ലെന്ന് ക്യാമ്പ് ഫോളോവേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. അന്യായമായ ഉദ്യോഗസ്ഥർക്കൊപ്പം നിൽക്കുന്ന പൊലീസുകാർ മടങ്ങിയെത്തിയില്ലങ്കിൽ ശമ്പളമുണ്ടാകില്ലെന്ന് ഡിജിപി എല്ലാ എസ്പിമാരെയും അറിയിച്ചു. ഡിജിപിയുടെ അന്ത്യശാസനത്തിൻറെ അടിസ്ഥാനത്തിൽ പല ഉദ്യോസ്ഥർക്കമുണ്ടായിരുന്നവർ തിരികെയെത്തി തുടങ്ങിയെങ്കിലും ദാസ്യപ്പണ തുടരുകയാണ് എന്നാണ് ആക്ഷേപം.
അതേസമയം, വീട്ടിൽ ടൈൽസ്പാകാൻ ക്യാമ്പ് ഫോളോവർമാര ഉപയോഗിച്ചുവെന്ന പരാതിയിൽ എസ്എപി ഡെപ്യൂട്ടി കമാഡൻറ് പി.വി.രാജുവിനെതിരെ വകുപ്പ് തല അന്വേഷണം ആരംഭിച്ചു. വീട്ടിലെ ടൈൽസ് പണിക്കായി ദിവസ വേതനക്കാരായ മൂന്നു ക്യാമ്പ ഫോളോവർമാരെ പിവി.രാജു ഉപയോഗിച്ചുവെന്നാണ് ആരോപണം. രാജുവിനെ തൽസ്ഥാനത്തുനിന്നും മാറ്റി അന്വേഷണം വേണണെന്നായിരുന്നു ഡിജിപിയുടെ ശുപാർശ. പക്ഷെ അത് അട്ടിമറിക്കപ്പെട്ടു. അന്വേഷണം നടത്തുന്ന ഐജി ജയരാജ് പരാതിക്കാരിൽ നിന്നും മൊഴി രേഖപ്പെടുത്തി.
