മണ്ണാർക്കാട് സഫീർ വധം  ഒരാൾ കൂടി അറസ്റ്റിലായി

പാലക്കാട്: മണ്ണാര്‍ക്കാട് സ്വദേശി സഫീറിനെ കടയില്‍ കയറി കുത്തിക്കൊന്ന കേസില്‍ ഒരാൾ കൂടി അറസ്റ്റിലായി. കുന്തിപ്പുഴ പുത്തൻവീട്ടിൽ മുഹമ്മദ് ഹബീബ് (20) ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ 10 പേരാണ് അറസ്റ്റിൽ ആയിട്ടുള്ളത്.

ഫ്രെബുവരി 25 ന് രാത്രി സംഘം സഫീറിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മണ്ണാർക്കാട് നഗരസഭാ കൗൺസിലർ വറോടൻ സിറാജുദീന്റെ മകനും വസ്ത്രവ്യാപാരിയുമാണു സഫീർ. കുന്തിപ്പുഴ മൽസ്യ മാർക്കറ്റുമായി ബന്ധപ്പെട്ട് സിപിഐ-മുസ്‌ലിം ലീഗ്‌ സംഘർഷം നിലനിൽക്കുന്നതിനിടെയാണ് സഫീറിന്റെ കൊലപാതകം. സാരമായി പരുക്കേറ്റ സഫീറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. സഫീറിന്റെ കൊലപാതകം രഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തിവൈരാഗ്യമാണെന്നും പോലീസ് പറയുന്നു.