Asianet News MalayalamAsianet News Malayalam

നിപ വൈറസ്; കോഴിക്കോട് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

നരിപ്പറ്റ സ്വദേശിയായ കല്യാണി കഴിഞ്ഞ 16-ാം തീയ്യതി മുതല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

one more nipah death in kozhikode kalyani

കോഴിക്കോട്: നിപ രോഗബാധയെന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. തൊട്ടുപിന്നാലെ ഇവര്‍ മരണപ്പെടുകയും ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നരിപ്പറ്റ സ്വദേശി കല്യാണിയാണ് മരിച്ചത്. ഇതോടെ സംസ്ഥാന നിപ വൈറസ് ബാധയേറ്റ് മരണപ്പെട്ടവരുടെ എണ്ണം 13 ആയി.

നരിപ്പറ്റ സ്വദേശിയായ കല്യാണി കഴിഞ്ഞ 16-ാം തീയ്യതി മുതല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നാണ് പൂനൈയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇവരുടെ പരിശോധനാ ഫലം കിട്ടിയത്. ഇതില്‍ വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ പിന്നാലെ കല്യാണി മരിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് ഇവര്‍ക്ക് വൈറസ് ബാധയേറ്റത്. അതേസമയം തിരുവനന്തപുരത്ത് നിപ രോഗബാധ സംശയിച്ചിരുന്ന കുട്ടിയ്‌ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന രണ്ട് പേര്‍ക്കും രോഗബാധയില്ലെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു.

കൊച്ചിയില്‍ നിപ വൈറസ് ബാധയെന്ന് സംശയിക്കുന്ന മൂന്നു പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തിലാണ്‍. കോഴിക്കോട് പേരാമ്പ്ര സ്വദേശികളായ, നെട്ടൂരില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ പനിയെ തുടര്‍ന്നാണ് ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയത്. ഇരുവരെയും നിരീക്ഷണത്തിനായി പ്രത്യേക മുറിയിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ പാരാമെഡിക്കല്‍ കോഴ്‌സിന് പഠിക്കുന്ന ചേര്‍ത്തല സ്വദേശിയായ വിദ്യാര്‍ത്ഥിനെ  പനിയെത്തുടര്‍ന്നാണ് എറണാകുളം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആശങ്കയുടെ ആവശ്യമില്ലെന്നും മൂന്നു പേരിലും ഇതുവരെ നിപ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും ഡി.എം.ഒ  അറിയിച്ചു. 

Follow Us:
Download App:
  • android
  • ios