ജമ്മു കശ്‍മീരിലെ ഉറിയില്‍ പാക് ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ജവാന്‍ കൂടി മരണത്തിന് കീഴടങ്ങി. നായിക് രാജ് കിഷോര്‍ സിംഗ് ആണ് ഇന്ന് ദില്ലിയിലെ സൈനികാശുപത്രിയില്‍ മരണപ്പെട്ടത്. ഇതോടെ ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 19 ആയി ഉയര്‍ന്നു. ഗുരുതരമായി പരിക്കേറ്റ സൈനികരെ ഹെലികോപ്റ്ററിലാണ് ദില്ലി സൈനികാശുപത്രിയിലെത്തിച്ചത്. ആക്രമണത്തില്‍ മരിച്ച സൈനികരുടെ ബന്ധുക്കള്‍ ഇന്നലെ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സേന പാകിസ്ഥാന് നല്‍കിയ തിരിച്ചടിയില്‍ ആഹ്ലാദം പ്രകടിപ്പിച്ചു.