Asianet News MalayalamAsianet News Malayalam

ഐ എസ് ബന്ധം ; ഒരാള്‍ അറസ്റ്റില്‍

One teacher arrested in Mumbai
Author
First Published Jul 21, 2016, 6:14 AM IST

മുംബൈ: ഐഎസ് ബന്ധം സംശയിക്കുന്ന മലയാളികള്‍ നാടു വിട്ട സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ അധ്യാപകൻ ഖുറൈഷിയാണ് അറസ്റ്റിലായത് . കൊച്ചി സ്വദേശി എബിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. യുഎപിഎ നിയമപ്രകാരമാണ്  പ്രകാരം കൊച്ചി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.

ഇടപ്പളളി സ്വദേശിനി മെറിനെ ഭർത്താവ് യഹിയക്കൊപ്പം കാണാതായെന്ന സഹോദരൻറെ പരാതിയെത്തുടർന്നാണ് പോലീസ് നടപടി.മെറിനെ മതം മാറ്റിയെന്നും  മുംബൈ സ്വദേശി ഖുറേഷിയാണ് ഇതിന് പിന്നിലെന്നും സഹോദരൻ പരാതിയിൽ ഉന്നയിച്ചിരുന്നു. ഇതേത്തുടർന്ന് കൊച്ചി പാലാരിവട്ടം പോലീസ്  യഹിയ,ഖുറേഷി എന്നിവർക്കെതിരെ യുഎപിഎ ചുമത്തി.മുംബൈയിലെത്തിയ പോലീസ് ഖുറേഷിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനിലെ മതപണ്ഡിതനാണ് ഇയാളെന്നാണ് പോലീസ് നൽകുന്ന സൂചന.ഇയാൾ കേരളത്തിൽ നിന്നുളള നിരവധി പേരെ മതംമാറ്റിയ തായും പോലീസ് പറയുന്നു.ഇവർക്ക് ഇവര്‍ക്കു തീവ്രവാദ ബന്ധമുണ്ടെന്ന സൂചനയെത്തുടര്‍ന്നാണു യുഎപിഎ കേസ് ചുമത്തിയിരിക്കുന്നത്. ഖുറേഷിയെ വൈകാതെ കൊച്ചിയിലെത്തിക്കും.മെറിനും യഹിയയുമടക്കം ദുരൂഹ സാഹചര്യത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു കാണാതായ ദമ്പതികള്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. നാൽപ്പതിലധികം മലയാളികൾ ഐഎസുമായി ബന്ധപ്പെട്ട് ഇറാഖ്, സിറിയ, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ ഉണ്ടെന്നാണ് ദേശീയ അന്വേഷണ ഏജൻസിക്ക്  ലഭിച്ച വിവരം. ഐഎസ് ബന്ധം സംശയിക്കുന്ന മലയാളികള്‍ നാടുവിട്ട സംഭവത്തിലെ ആദ്യ അറസ്റ്റാണിത് .

Follow Us:
Download App:
  • android
  • ios