പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഓണ്‍ലൈനിലൂടെ വില്‍പ്പന നടത്താന്‍ ശ്രമിച്ച ഇന്ത്യക്കാരനെ ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്തു
ലണ്ടന്: പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടികളെ ഓണ്ലൈനിലൂടെ വില്പ്പന നടത്താന് ശ്രമിച്ച ഇന്ത്യക്കാരനെ ലണ്ടന് പോലീസ് അറസ്റ്റ് ചെയ്തു. 12 വയസ്സു മാത്രം പ്രായമുള്ള രണ്ടു പെണ്കുട്ടികളെയാണ് ഇയാള് വില്പ്പനയ്ക്ക് വെച്ചത്. കുട്ടികളുടെ മുഖം മറച്ച ഫോട്ടോയും ശാരീരിക വിശേഷണങ്ങളും പങ്കുവെച്ചിരുന്നു. പിടിയിലായ ഫ്രാന്സിസ്കോ പെരേര(30) എന്ന ഇന്ത്യന് യുവാവിനെ പാസ്പോര്ട്ട് ക്യാന്സില് ചെയ്ത് കഠിന ശിക്ഷയ്ക്ക് കോടതി വിധിച്ചു.
കഴിഞ്ഞ വര്ഷം ഡിസംബറിലായിരുന്നു ഇയാളെ പിടികൂടിയത്. താന് പരിചയപ്പെട്ട രണ്ടു പെണ്കുട്ടികളെ ലൈംഗിക തൊഴിലാളികളാകാന് ഇയാള് പ്രേരിപ്പിക്കുകയായിരുന്നെന്ന് കോടതി പറഞ്ഞു. കുട്ടികള്ക്ക് 16 വയസ്സാണെന്നാണ് ഇയാളുടെ വാദം. കുട്ടികളുമായി അശ്ലീല കാര്യങ്ങള് സംസാരിച്ച് അവരുടെ മനസ്സ് മാറ്റി ലൈംഗിക താല്പ്പര്യമുള്ളവരാക്കി മാറ്റുകയായിരുന്നു ഇയാളുടെ രീതി.
ഇതിനുള്ള തെളിവുകള് പോലീസിന് ലഭിച്ചിട്ടുണ്ട്.ഓണ്ലൈനിലൂടെ ഇത്തരത്തില് വില്പ്പന നടക്കുന്നതറിഞ്ഞ് പോലീസ് ഇയാളെ കള്ളപ്പേരില് സമീപിക്കുകയായിരുന്നു. വില്പ്പന നടത്താന് എത്തിയ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
