കൊച്ചി: കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ഇന്ന് അര്‍ദ്ധരാത്രിമുതല്‍ ഒരു ദിവസം പണിമുടക്കും. ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സമരം. കഴിഞ്ഞ ദിവസം വൈറ്റിലയില്‍ യുവതികള്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സമരം. കുറ്റക്കാരായ യുവതികളെ ദുര്‍ബല വകുപ്പ് പ്രകാരം കേസെടുത്ത് വിട്ടയച്ചതില്‍ പ്രതിഷേധവുമായി ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴസ് രംഗത്ത് വന്നിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് സിറ്റി പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിടുണ്ടെന്ന് ഡി ജി പി ലോക് നാഥ് ബഹ്‌റയും ഇന്ന് പ്രതികരിച്ചു.