ശമ്പള-പെന്‍ഷന്‍ വിതരണത്തിന്റെ മൂന്നാം ദിവസമായ ഇന്നും മുഴുവന്‍ പണവും ട്രഷറിയിലേക്കെത്തുമെന്നുമോ എന്ന ആശങ്കയിലാണ് സര്‍ക്കാറും ജീവനക്കാരും.  ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാനായി ഇന്നത്തേക്ക് ട്രഷറികള്‍ക്ക് മാത്രം ആവശ്യമുള്ളത് 200 കോടി രൂപയാണ്. എന്നാല്‍ സംസ്ഥാനത്തെ എല്ലാ ട്രഷറികളിലും കൂടി നിലവിലെ നീക്കിയിരുപ്പ് 15 കോടി രൂപ മാത്രമാണ്. ഇന്നലെ പെന്‍ഷന്‍ വാങ്ങിയത് 37,702 പേരാണ്. ഇനി 3,39,000 പേര്‍ക്ക് കൂടി പെന്‍ഷന്‍ നല്‍കാനുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ആവശ്യപ്പെട്ട പണത്തിന്റെ പകുതി പോലും പല ട്രഷറികളിലും എത്തിയിരുന്നില്ല. ആദ്യ ദിവസം പകലന്തിയോളം ക്യൂ നിന്ന ശേഷം ടോക്കണുമായി മടങ്ങിയവര്‍ക്കാണ് ഇന്നലെ ആദ്യം പണം നല്‍കിയത്.