കര്‍ണാടകയില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ വിജയപ്രതീക്ഷയാണ് മുഖ്യമന്ത്രി പുലര്‍ത്തുന്നത്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് അഞ്ച് സീറ്റുകളിലും വിജയം നേടാനാകുമെന്ന് അദ്ദേഹം പറഞ്ഞു

ബംഗളൂരു: കര്‍ണാടകയില്‍ ഏതുവിധേനയും ഭരണം പിടിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ പരാജയപ്പെടുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി കുമാരസ്വാമി. സര്‍ക്കാരിനെ താഴെയിറക്കാന്‍ ആരൊക്കെ ശ്രമിച്ചാലും മുഖ്യമന്ത്രി സ്ഥാനത്തുള്ള തന്‍റെ കാലാവധി ദെെവത്തിന് മാത്രമേ തീരുമാനിക്കാനാകുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.

അഞ്ച് വര്‍ഷം ഭരണത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് തന്‍റെ പ്രതീക്ഷ. ഇത് ദെെവം നല്‍കിയ അവസരമാണെന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നു. കോണ്‍ഗ്രസ് ആണ് ഭരിക്കാന്‍ പിന്തുണ നല്‍കുന്നത്, പക്ഷേ തന്‍റെ കാലാവധി ദെെവമാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം അത് എപ്പേഴേ നിശ്ചയിച്ച് കാണുമെന്നും കുമാരസ്വാമി പറഞ്ഞു.

കര്‍ണാടകയില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ വിജയപ്രതീക്ഷയാണ് മുഖ്യമന്ത്രി പുലര്‍ത്തുന്നത്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് അഞ്ച് സീറ്റുകളിലും വിജയം നേടാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

കര്‍ണാടയിലെ വിജയം രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുകയും ചെയ്യും. 2014ല്‍ ആഞ്ഞടിച്ച മോദി തരംഗം ഇപ്പോഴില്ല. വിജയം നേടാനുള്ള എല്ലാ ശ്രമങ്ങളും കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യം നടത്തുമെന്നും കുമാരസ്വാമി പറഞ്ഞു.