തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് ഉറച്ച വിശ്വാസത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫിന് വിജയം ഉറപ്പെന്നും, എന്നാല്‍ എത്ര സീറ്റെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

യുഡിഎഫ് ജയിക്കും. എക്സിറ്റ് പോളിന്റെ കൗണ്ടിങ് അല്ല നാളെ നടക്കുന്നത്. മുഖ്യമന്ത്രിയായി തുടരുമോയെന്ന ചോദ്യത്തിന് തനിക്കു നാളെവരെയേ സ്ഥാനമുള്ളൂവെന്നും, അതു കഴിഞ്ഞു ഹൈക്കമാന്‍ഡ് ആണു കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.