പൊലീസിനുമേല്‍ നിയന്ത്രണമില്ലാതായി

തിരുവനന്തപുരം:എല്‍ഡിഎഫ് ഭരണത്തില്‍ പൊലീസിനുമേല്‍ നിയന്ത്രണമില്ലാതായെന്ന് ഉമ്മന്‍ ചാണ്ടി. എന്തുചെയ്താലും സംരക്ഷിക്കപ്പെടുമെന്ന പൊലീസിന്‍റെ തോന്നലാണ് കസ്റ്റഡി മരണത്തിലെത്തിച്ചത്.

പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്‍റെ മരണം പൊലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്. ആളുമാറിയാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്നും വീട്ടില്‍ നിന്ന് പിടികൂടി കൊണ്ടു പോകുമ്പോള്‍ തന്നെ പോലീസ് മര്‍ദ്ദനം ആരംഭിച്ചിരുന്നുവെന്ന് ശ്രീജിത്തിന്‍റെ വീട്ടുകാരും അയല്‍വാസികളും പറഞ്ഞിരുന്നു.