തിരുവനന്തപുരം: വോട്ടെണ്ണലിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍റെ റെക്കോർഡ് സ്വന്തമാക്കി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സംസ്ഥാനത്ത് ഒറ്റടേമിൽ ഏറ്റവും കൂടുതൽ ദിവസം മുഖ്യമന്ത്രി പദവിയിലിരുന്ന റെക്കോർഡാണ് ഉമ്മൻ ചാണ്ടി സ്വന്തം പേരിലെഴുതിയത്. 1827 ദിവസമാണ് മുഖ്യമന്ത്രി കസേരയിൽ ഉമ്മൻ ചാണ്ടി പൂർത്തിയാക്കിയത്. 1822 ദിവസം മുഖ്യമന്ത്രിയായിരുന്ന വിഎസിന്റെ റെക്കോർഡാണ് ഉമ്മൻ ചാണ്ടി തിരുത്തിക്കുറിച്ചത്.
ഉമ്മൻ ചാണ്ടിയെക്കൂടാതെ സി.അച്യുതമേനോൻ, കെ.കരുണാകരൻ, എ.കെ.ആന്‍റണി, ഇ.കെ.നായനാർ എന്നിവരും 1827 ദിവസത്തിൽ കൂടുതൽ മുഖ്യമന്ത്രി പദത്തിലിരുന്നിട്ടുണ്ട്. എന്നാൽ ഒരു ടേമിൽ ആരും ഇത്രയും ദിവസങ്ങൾ പൂർത്തിയാക്കിയിട്ടില്ല.
